നടൻ ദിലീപ് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള സമയം തിങ്കളാഴ്ചവരെ നീട്ടിനല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കാലാവധി നീട്ടിനല്‍കണമെന്നും ഇതിനായി മൂന്ന് ആഴ്ചയെങ്കിലും വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ടും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലും പരാമര്‍ശങ്ങളുമൊക്കെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ എന്നാണ് കേസ് പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടത്. ജൂലായ് 15-ന് ആണ് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. അനുബന്ധ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ബൈന്‍ഡ് ചെയ്ത് സമര്‍പ്പിക്കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, അത്രയധികം സമയം നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടരന്വേഷണത്തിനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി വെള്ളിയാഴ്ച വരെയാണ് സമയം നല്‍കിയിരിക്കുന്നത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് കേസുമായി ബന്ധമില്ലെന്ന വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്.
ഇന്ന് കോടതിയില്‍ എത്തിയ അതിജീവിത, പ്രോസിക്യൂഷന് വിശദമായ അന്വേഷണത്തിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായും സംശയിക്കുന്നുവെന്നും അതിലും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് മാറണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. നേരത്തേ കേട്ട കേസാണിതെന്നും അകോടതി ചൂണ്ടിക്കാട്ടി.
Content Highlights: high court, attack against actress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..