കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി
കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമാണെന്ന് ഹൈക്കോടതി. ആവശ്യക്കാരന് പരിധിയില്‍ വരുന്നില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യംതന്നെ പരാജയപ്പെടുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
എറണാകുളം രവിപുരത്ത് ആയുര്‍വേദ ആശുപത്രി എന്ന പേരില്‍ നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍വെച്ച് പിടിയിലായ മുവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഹര്‍ജിക്കാരനെതിരേ 2007-ല്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
ഇടപാടുകാരനായ തനിക്കെതിരേ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു വാദം. ഇടപാടുകാരന് (കസ്റ്റമര്‍) എന്നത് നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദം കോടതി തള്ളി. നിയമത്തില്‍ പറയുന്ന 'വ്യക്തി' എന്നതിന്റെ പരിധിയില്‍ കസ്റ്റമറും വരുമെന്ന് കോടതി വിലയിരുത്തി. ലൈംഗികചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ല. കസ്റ്റമര്‍ ഇല്ലാതെ അനാശാസ്യം നടക്കുകയില്ല. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്നുതന്നെയാണ് നിയമനിര്‍മാണ സമിതി ഉദ്ദേശിച്ചതെന്നും കോടതി വിലയിരുത്തി.
Content Highlights: high court order on a plea submitted by immoral traffic case accused
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..