എൽദോസ് കുന്നപ്പിള്ളി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനപരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. എം.എല്‍.എ.ക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.
എല്‍ദോസ് കുന്നപ്പിള്ളി 2022 ജൂലായ് മാസത്തില്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ അതേ റിസോര്‍ട്ടിലെത്തി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നും പറയുന്നു. ഇക്കാര്യത്തിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
മാത്രമല്ല, വധശ്രമ കേസിലും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളടക്കം പരിശോധിച്ചാല്‍ വധശ്രമ ആരോപണത്തില്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എം.എല്‍.എ.യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ഹര്‍ജികളും കോടതി തള്ളുകയായിരുന്നു.
Content Highlights: high court observations on rape case against eldhose kunnappilly mla
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..