പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: കാസര്‍കോട്ട് ഷവര്‍മ കഴിച്ച കുട്ടി മരിച്ച പശ്ചാത്തലത്തില്‍ ഷവര്‍മ ഷോപ്പുകളില്‍ നിരന്തര പരിശോധന ആവശ്യമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ സ്വീകരിച്ച നടപടികളാണ് അറിയിക്കേണ്ടത്.
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ദേവനന്ദയെന്ന പെണ്‍കുട്ടി മരിച്ചസംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനായി ഹര്‍ജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
Content Highlights: high court direction to conduct checking in shawarma shops
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..