ഷാജഹാൻ
പാലക്കാട്: മൊബൈല്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ഒളിവിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കളെ ചോദ്യംചെയ്തുവരുന്നതായി സൗത്ത് പോലീസ് പറഞ്ഞു.
കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് (38) മൊബൈല്‍ ഫോണ്‍ ക്യാമറയുപയോഗിച്ച് യുവതിയുടെ കുളിമുറിദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച പരാതിയില്‍ സൗത്ത് പോലീസ് കേസെടുത്തത്. യുവതിയുടെ വീട്ടുപരിസരത്തുനിന്ന് വീട്ടുകാര്‍ ഷാജഹാന്റെ ഫോണ്‍ കണ്ടെടുത്തിരുന്നു.
ഫോണ്സഹിതമാണ് യുവതി പരാതിനല്‍കിയത്. ഇയാളുടെ പക്കല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താനാകാത്ത സ്ഥിതിയിലാണ് പോലീസ്. കേസിനെത്തുടര്‍ന്ന് ഷാജഹാനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡുചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളംവെച്ചപ്പോള്‍ പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Content Highlights: hidden cam in bathroom police investigation to find cpm local leader
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..