കണ്ടെടുത്ത ഹെറോയിനും ബോട്ടിലുണ്ടായ യുവാവും Photo: https://twitter.com/PRODefNgp
കൊച്ചി: ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ടയിൽ ഇറാൻ ബന്ധമുള്ള രാജ്യാന്തര ലഹരിക്കടത്ത് സംഘമെന്ന് സംശയിക്കുന്നതായി ഡിആർഐ. ക്രിസ്പിൻ എന്നയാൾക്ക് ഹെറോയിൻ കടത്തിൽ മുഖ്യ പങ്കാളിത്തമെന്നാണ് റിപ്പോർട്ട്. രണ്ടു ബോട്ടുകളിൽ നിന്നും സാറ്റലൈറ്റ് ഫോണുകളും ഉറുദു എഴുത്തുകളം ലഭിച്ചതായാണ് വിവരം. പ്രതികളെ ജൂൺ മൂന്ന് വരെ റിമാൻഡ് ചെയ്തു.
ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലിൽ രണ്ട് ബോട്ടുകളിലായി കടത്തുകയായിരുന്ന, 1526 കോടി രൂപ വിലമതിക്കുന്ന 218 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ.) ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്. ബോട്ടുകളിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേർ മലയാളികളാണ്. ബാക്കിയുള്ളവർ കന്യാകുമാരി സ്വദേശികൾ.
തമിഴ്‌നാട്ടിൽനിന്നുള്ള രണ്ട് ബോട്ടുകളാണ് രഹസ്യവിവരത്തെത്തുടർന്ന് പിടികൂടിയത്. അഫ്ഗാനിസ്താനിൽനിന്നുള്ള ഹെറോയിൻ പാകിസ്താനിൽനിന്ന് പുറംകടലിൽ എത്തിച്ചാണ് ബോട്ടുകളിലേക്കു മാറ്റിയതെന്നാണ് സംശയിക്കുന്നത്. കന്യാകുമാരിയായിരുന്നു ബോട്ടുകളുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലിൽനിന്നു വ്യക്തമായത്. പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ മീൻപിടിത്ത ബോട്ടുകളിൽനിന്നാണ് ഹെറോയിൻ പായ്ക്കറ്റുകൾ ചാക്കിൽ നിറച്ച് അറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഓരോ പായ്ക്കറ്റിലും ഓരോ കിലോ ഹെറോയിൻ ഉണ്ടായിരുന്നു.
Content Highlights: Heroin worth Rs 1,526 crore seized from boats in kochi update
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..