Photo: twitter.com/cbic_india
അഹമ്മദാബാദ്: ഗുജറാത്തിലെ പീപാവാവ് തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഗുജറാത്ത് ഭീകരവിരുദ്ധ സേന(എ.ടി.എസ്)യും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും(ഡി.ആര്.ഐ) ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. അഞ്ച് മാസം മുമ്പ് ഇറാനില്‍നിന്നെത്തിയ കണ്ടെയ്നറില്‍നിന്നാണ് ഹെറോയിന്‍ പിടിച്ചെടുത്തത്.
അപൂര്വമായരീതിയിലാണ് മയക്കുമരുന്ന് കടത്തുകാര്‍ ഹെറോയിന്‍ കടത്തിയതെന്ന് ഗുജറാത്ത് ഡി.ജി.പി. ആശിഷ് ഭാട്ടിയ പറഞ്ഞു. നൂലുകളുടെ വലിയ കെട്ടുകളിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. ഈ നൂലുകള്‍ ഹെറോയിന്‍ അടങ്ങിയ ലായനിയില്‍ മുക്കുകയും അത് ഉണങ്ങിയ ശേഷം വലിയ കെട്ടുകളാക്കി ഇന്ത്യയിലേക്ക് കയറ്റി അയക്കുകയുമായിരുന്നു.
അഞ്ചുമാസം മുമ്പാണ് ഇറാനില്‍നിന്ന് നൂലുകളുമായി കണ്ടെയ്നര്‍ പീപാവാവ് തുറമുഖത്ത് എത്തിയത്. ഇതില്‍ സംശയം തോന്നിയ നാല് വലിയ ചാക്കുകളാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ 395 കിലോ ഭാരമുള്ള ഈ ചാക്കുകളിലെ നൂലുകളില്‍ ഹെറോയിന്‍ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ മറ്റു നൂലുകള്ക്കൊപ്പമാണ് ഇതും സൂക്ഷിച്ചിരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് 205 കിലോ ഹെറോയിനും ഡി.ആര്.ഐ. പിടിച്ചെടുത്തിരുന്നു. 56 കിലോ ഹെറോയിനുമായെത്തിയ ഒരു പാകിസ്താനി ബോട്ടും ഗുജറാത്ത് തീരത്ത് പിടിയിലായിരുന്നു.
Content Highlights: heroin laced in threads 90 kg seized in gujarat port
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..