കൊച്ചി തീരത്ത് പിടിച്ചത് 1400 കോടിയുടെ ഹെറോയിന്‍; വന്‍ ലഹരിവേട്ട, ആറ് ഇറാന്‍ സ്വദേശികള്‍ പിടിയില്‍


മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

കൊച്ചി: കൊച്ചി തീരത്ത് പിടികൂടിയ ബോട്ടില്‍നിന്ന് പിടിച്ചെടുത്തത് 1400 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്ന്. നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ഇറാന്‍ സ്വദേശികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചി തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ബോട്ട് പിടികൂടിയത്. തുടര്‍ന്ന് ബോട്ട് മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോയുടെ പാക്കറ്റുകളിലാക്കിയാണ് ഹെറോയിന്‍ ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലുള്ള 200-ഓളം പാക്കറ്റുകള്‍ ബോട്ടില്‍നിന്ന് പിടിച്ചെടുത്തെന്നാണ് വിവരം.



രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് കൊച്ചി തീരത്തേതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബോട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരുടെ കൈയില്‍ യാതൊരുവിധ യാത്രാരേഖകളും ഇല്ലെന്നാണ് വിവരം. ചോദ്യംചെയ്യലിലാണ് ഇറാന്‍ സ്വദേശികളാണെന്ന് വ്യക്തമായത്. മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി എന്‍.സി.ബി.യുടെ ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തും.

Content Highlights: heroin drugs worth 1400 crore rupees seized from kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented