ബന്ധുക്കളായ യുവാക്കളുടെ മൃതദേഹം തലയറുത്ത നിലയില്‍; 3 പേര്‍ പിടിയില്‍, പ്രതികളിലൊരാള്‍ പോലീസുകാരന്‍


പ്രതീകാത്മക ചിത്രം | Photo : ANI

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തലയറുത്തുമാറ്റിയ നിലയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ബുലന്ത് ശഹറിലെ കൈവല്‍ന ഗ്രാമത്തിലെ ബന്ധുക്കളായ യുവാക്കളുടെ മൃതദേഹമാണ് സംഭാലിലെ രജ്പുര പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഭുപേന്ദ്ര കുമാര്‍ (30), ബുരാ സിങ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരേയും ശനിയാഴ്ച രാത്രിയോടെ നാല് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബുലന്ത് ശഹര്‍ എസ്.എസ്.പി. ശ്ലോക് കുമാര്‍ അറിയിച്ചു. ദുര്‍ഗേഷ് ശര്‍മ്മ, മുകുള്‍ കുമാര്‍, ദുര്‍ഗേഷ് ശര്‍മ്മയുടെ മാതാവ് ലത ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പട്ട നാലാമന്‍ തുഷാര്‍ ശര്‍മ്മ ഡല്‍ഹി പോലീസില്‍ കോണ്‍സ്റ്റബിളാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാന്‍ രണ്ട് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.എസ്.പി. ശ്ലോക് കുമാര്‍ അറിയിച്ചു.



ഭുപേന്ദ്രകുമാറും ദുര്‍ഗേഷിന്റെ മാതാവും സുഹൃത്തുക്കളായിരുന്നു. ഇരുവരേയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ദുര്‍ഗേഷ് ഭുപേന്ദ്രകുമാറിനേയും ബന്ധു ബുരാ സിങ്ങിനേയും വീട്ടിലേക്ക് വിളിപ്പിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിടിയിലായവര്‍ മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു. ബോധം നഷ്ടപ്പെടുന്നതുവരെ ഇരുവരേയും മര്‍ദ്ദിച്ചുവെന്നും തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തലയറുത്തുമാറ്റി ഗംഗാ നദിയില്‍ എറിയുകയായിരുന്നുവെന്നും എസ്.എസ്.പി. അറിയിച്ചു.

തലയറുത്ത ശേഷം രണ്ട് വ്യത്യസ്ത ഇടങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചു. സംഭവം തട്ടിക്കൊണ്ടുപോകലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭുപേന്ദ്രകുമാറിന്റെ ഫോണില്‍ നിന്ന് വിളിച്ച് അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു. തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ ദുര്‍ഗേഷ് പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയും പോലീസ് തിരിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ കാലിന് പരുക്കേറ്റ ദുര്‍ഗേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: Headless body found in Sambhal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented