18 ദിവസം പ്രായമായ കുഞ്ഞിന്റെ മുന്നിലിട്ട് കൊലപാതകം: ഒന്നര മാസത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍


ഹഷിത,ആസിഫ്‌

തൃപ്രയാര്‍: തളിക്കുളം നമ്പിക്കടവില്‍ അരവശ്ശേരി നൂറുദ്ദീന്റെ മകള്‍ ഹഷിത(27)യെ വെട്ടിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. കാട്ടൂര്‍ മംഗലത്തറ മുഹമ്മദ് ആസിഫി(35)നെ മലപ്പുറം കോന്നിക്കരയിലെ ബന്ധുവീട്ടില്‍നിന്നാണ് പിടികൂടിയത്. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ വലപ്പാട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

ആസിഫ് തിങ്കളാഴ്ച തൃശ്ശൂര്‍ നഗരത്തിലെ അകന്ന ബന്ധുവിന്റെ ഹോട്ടലില്‍ എത്തിയിരുന്നു. ഇക്കാര്യം ജീവനക്കാര്‍ പോലീസിനെ അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടാന്‍ വഴിയൊരുങ്ങിയത്.



ആസിഫിന്റെ വസ്ത്രങ്ങളും രൂപവും വിവരിക്കുന്ന ശബ്ദസന്ദേശം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് ആസിഫിനെ പെട്ടെന്ന് പിടികൂടാന്‍ സഹായിച്ചത്. തൃശ്ശൂരിലെ ഹോട്ടലില്‍നിന്ന് പണം വാങ്ങിയാണ് ഇയാള്‍ മലപ്പുറം ഭാഗത്തേക്ക് പോയിരുന്നത്. ഓഗസ്റ്റ് 20-നാണ് ആസിഫ് നമ്പിക്കടവിലെ വീട്ടിലെത്തി ഹഷിതയെ വെട്ടിയത്. 18 ദിവസം പ്രായമായ കുഞ്ഞിന്റെ മുന്നിലിട്ടായിരുന്നു ആക്രമണം. 21-ന് ഹഷിത മരിച്ചു. മാതൃസഹോദരിയുടെ വിവാഹം ക്ഷണിക്കാനാണ് മാതാവിനും മാതൃസഹോദരിക്കുമൊപ്പം ഇയാള്‍ ഹഷിതയുടെ വീട്ടിലെത്തിയത്. മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോഴാണ് ആസിഫ് മുറിയില്‍ കയറി ഹഷിതയെ വെട്ടിയത്. തടയാനെത്തിയ ഹഷിതയുടെ പിതാവിനും വെട്ടേറ്റിരുന്നു.

ഒളിവില്‍പ്പോയ ആസിഫിനുവേണ്ടി കേരളത്തിലും തമിഴ് നാട്ടിലും ആന്ധ്രയിലും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.

Content Highlights: hashitha murder Husband arrested after 1.5 month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented