ആളുമാറി അരുംകൊല, ഹെല്‍മെറ്റുകൊണ്ട് യുവാവിനെ അടിച്ചുകൊന്നു; ഒളിവിലായിരുന്ന രണ്ടുപേര്‍ പിടിയില്‍


അഖിൽ,അരുൺ

ഹരിപ്പാട്: യുവസംരംഭകനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുകൊന്ന കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെ പോലീസ് പിടികൂടി. ചേപ്പാട് മുട്ടം കണിച്ചനല്ലൂര്‍ കരിക്കാത്ത് ശബരി (26) കൊല്ലപ്പെട്ട കേസില്‍ പള്ളിപ്പാട് കോട്ടയ്ക്കകം വലിയമണക്കാട്ട് കാവില്‍ അഖില്‍ (23), സഹോദരന്‍ അരുണ്‍ (21) എന്നിവരാണു പിടിയിലായത്.

മാര്‍ച്ച് 17-ന് പള്ളിപ്പാട് ജങ്ഷനു വടക്ക് നീരൊഴുക്ക് ജങ്ഷനിലാണ് ശബരി ആക്രമിക്കപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. എട്ടുപേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്.

അഖിലും അരുണും അന്നുതന്നെ നാടുവിട്ടതാണ്. ബന്ധുവിന്റെ സഹായത്തോടെ കോയമ്പത്തൂരില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതികളെത്തേടി ഹരിപ്പാട്ടുനിന്നു പോലീസ് സംഘം പോയിരുന്നു. ഇവരുടെ താമസസ്ഥലം പോലീസ് തിരിച്ചറിഞ്ഞു. അവിടെ പിടിയിലാകുമെന്നുറപ്പായതോടെ നാട്ടിലേക്കുകടന്ന ഇവര്‍ ആലപ്പുഴയിലെത്തി മുന്‍കൂര്‍ ജാമ്യംനേടാനുള്ള ശ്രമത്തിലായിരുന്നെന്നു പോലീസ് പറയുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കുസമീപത്തെ ലോഡ്ജില്‍ താമസിച്ചുകൊണ്ടായിരുന്നു നീക്കം.

കോയമ്പത്തൂര്‍ മുതല്‍ പ്രതികളെ നീരീക്ഷിച്ചുകൊണ്ടിരുന്ന പോലീസ് സംഘം വണ്ടാനത്തെത്തി പിടികൂടുകയായിരുന്നു. ഇവര്‍ കേസിലെ ഏഴും എട്ടും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡുചെയ്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരാര്‍ ജോലികളേറ്റെടുത്തു നടത്തിവന്ന ശബരി ഇതുമായി ബന്ധപ്പെട്ടാണ് നീരൊഴുക്ക് ജങ്ഷന്‍ വഴി പോയത്. ബൈക്കില്‍പ്പോയ ശബരിയെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യുകയും തുടര്‍ന്ന് ആക്രമിച്ചതായുമാണ് കേസ്. പ്രതികളില്‍ ഒരാളുടെ ബന്ധുവായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍, മാവേലിക്കര സ്വദേശിയാണ് ഈ യുവതിയുമായി ബന്ധംപുലര്‍ത്തിയിരുന്നതെന്നു പോലീസ് പിന്നീടു കണ്ടെത്തി. ആളുമാറിയുള്ള ആക്രമണമാണ് ശബരിക്കുനേരേയുണ്ടായതെന്നു പ്രതികളുടെ മൊബൈല്‍ഫോണുകള്‍ കൂടി പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറയുന്നു. പ്രതികളും ശബരിയും തമ്മില്‍ ഫോണ്‍ വിളികളൊന്നുമുണ്ടായിട്ടില്ല.

ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മേഖല മുന്‍ സെക്രട്ടറി മുട്ടം കാവില്‍ തെക്കതില്‍ സുല്‍ഫിത്ത് (26), ഡി.വൈ.എഫ്.ഐ. നേതാവായിരുന്ന മുട്ടം കോട്ടയ്ക്കകം കണ്ണന്‍ഭവനം കണ്ണന്‍മോന്‍ (24), മുതുകുളം ചൂളത്തേരില്‍ അജീഷ് (24), പള്ളിപ്പാട് കോട്ടയ്ക്കകം പുത്തന്‍തറ പടീറ്റതില്‍ അര്‍ജുന്‍ (രഞ്ജന്‍-23), പള്ളിപ്പാട് തെക്കേക്കര കിഴക്ക് കാവില്‍ അതുല്‍ (അക്കു- 19) എന്നിവര്‍ ഈ കേസില്‍ റിമാന്‍ഡിലാണ്. കേസിലെ ഏഴു പ്രതികള്‍ പിടിയിലായെന്നും അഞ്ചാംപ്രതി ബിനീഷ് ബാലകൃഷ്ണന്‍ ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍ പറഞ്ഞു.

Content Highlights: harippad sabari murder case two accused arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented