ആളുമാറി അരുംകൊല, യുവതിയുമായി ഒരു ബന്ധവുമില്ല; കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി


കേസിൽ കഴിഞ്ഞദിവസം കീഴടങ്ങിയ പ്രതി അർജുൻ

ഹരിപ്പാട്: യുവാവിനെ ഹെല്‍മെറ്റുകൊണ്ടു തലയ്ക്കടിച്ചുകൊന്ന കേസിലെ ഒരു പ്രതികൂടി പോലീസില്‍ കീഴടങ്ങി. മുട്ടം കണിച്ചനല്ലൂര്‍ കരിക്കാട്ട് ശബരി (28) കൊല്ലപ്പെട്ട കേസിലെ പ്രതി പള്ളിപ്പാട് കോട്ടയ്ക്കകം പുത്തന്‍ചിറ പടീറ്റതില്‍ അര്‍ജുന്‍ (രഞ്ചന്‍- 23) ആണ് ഹരിപ്പാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങിയതെന്നാണ് അറിയുന്നത്. കേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍. ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മേഖലാ സെക്രട്ടറിയായിരുന്ന മുട്ടം കാവിന്റെ തെക്കതില്‍ സുല്‍ഫിത്ത് (27), മൂന്നാം പ്രതി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന മുട്ടം കോട്ടയ്ക്കകം കണ്ണന്‍ ഭവനത്തില്‍ കണ്ണന്‍മോന്‍ (24), നാലാം പ്രതി മുതുകുളം വടക്ക് ചൂളത്തേരില്‍ വടക്കതില്‍ അജീഷ് (28) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

ഇവരില്‍ നാലാം പ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത്. മറ്റു രണ്ടുപേരും കീഴടങ്ങുകയായിരുന്നു. പള്ളിപ്പാട് നീറ്റൊഴുക്ക് ജങ്ഷനു സമീപത്ത് മാര്‍ച്ച് 17-നു രാത്രിയിലാണ് ശബരി ആക്രമിക്കപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുല്‍ഫിത്തിന്റെ നേതൃത്വത്തില്‍ ശബരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായാണു കേസ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരി ഇരുപത്തിമൂന്നിനാണു മരിച്ചത്.

പ്രതിപ്പട്ടികയില്‍നാലുപേര്‍ കൂടി; ഒരാളെ തിരിച്ചറിഞ്ഞു

ശബരി കൊല്ലപ്പെട്ട കേസില്‍ എട്ടുപേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. അഞ്ചാം പ്രതി മുട്ടം സ്വദേശി വിനീഷി (ഉണ്ടപ്പന്‍ -27) നെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാല്‍ അറിയാവുന്ന മൂന്നുപേര്‍ കൂടി പ്രതികളാണ്. ആക്രമണത്തിനു പിന്നാലെ വിനീഷ് ഉള്‍പ്പെടെ നാലുപ്രദേശവാസികള്‍ സ്ഥലം വിട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ആളുമാറിയുള്ള അരുംകൊലയെന്ന് പോലീസ്

കൊല്ലപ്പെട്ട ശബരിയും പ്രതികളുമായി മുന്‍പരിചയമുണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനാല്‍ തന്നെ പ്രതികളുമായി ശബരിക്ക് ഏതെങ്കിലും വിധത്തിലെ തര്‍ക്കവുമുണ്ടായിരുന്നില്ല. പ്രതികളുടെയും ശബരിയുടെയും ഫോണ്‍ വിളികള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍നിന്നാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്.

അഞ്ചാം പ്രതിയുടെ ബന്ധുവായ യുവതിയുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണു പ്രതികള്‍ ബൈക്കില്‍ പോയ ശബരിയെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. ഇവരെ അറിയില്ലെന്നു ശബരി പറഞ്ഞെങ്കിലും പ്രതികള്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇതിനിടെ ആക്രമണവുമുണ്ടായി. ഹെല്‍മെറ്റുകൊണ്ടു തലയ്ക്കു പലപ്രാവശ്യം അടിച്ചതായി പോലീസ് പറയുന്നു. പ്രതികളില്‍ ചിലര്‍ കല്ലും വടിയുമായെത്തിയാണ് ആക്രമിച്ചത്. നിലത്തുവീണുകിടന്നിട്ടും ആക്രമണം തുടരുകയായിരുന്നെന്നാണ് പോലീസിന് വിവരം ലഭിച്ചത്. പ്രതികളെ ഭയമുള്ളതിനാല്‍ ഗുരുതരമായി പരിക്കേറ്റുകിടന്ന ശബരിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ തയ്യാറായതുമില്ല. അഞ്ചാം പ്രതിയുടെ ബന്ധുവായ യുവതിയുമായി ശബരിക്കു പരിചയമുണ്ടായിരുന്നില്ലെന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നു വ്യക്തമായിട്ടുണ്ടെന്ന്് പോലീസ് പറഞ്ഞു.


Content Highlights: harippad sabari murder case one more accused arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented