പ്രതീകാത്മക ചിത്രം | മാതൃഭൂമി
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച സി.പി.എം. നേതാവിനെ കുതിരപ്പന്തി മേഖലാ തിരഞ്ഞെടുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നുനീക്കി. ഏരിയ കമ്മിറ്റിയംഗം സനല്‍കുമാറിന് പകരം ചുമതല നല്കി. ഇതു വിശദീകരിക്കാന്‍ കുതിരപ്പന്തി ലോക്കല്‍ കമ്മിറ്റിയോഗം തിങ്കളാഴ്ച ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേരും.
ഏരിയ കമ്മിറ്റിയംഗമായ നേതാവിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതിനാല്‍ പാര്‍ട്ടി പദവിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എന്നാല്‍, ഗൃഹസന്ദര്ശനപരിപാടിയുള്പ്പെടെയുള്ള പരിപാടികളില്‍നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിട്ടുണ്ട്.
ഒരു പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടിച്ചെടുത്ത മൊബൈലില്‍നിന്നാണ് നേതാവ് സൂക്ഷിച്ച ചിത്രങ്ങള്‍ കണ്ടെടുത്തത്. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കുമുമ്പാകെ പരാതിയായി എത്തിയതിനെത്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രനും ജി. രാജമ്മയും ഉള്‍പ്പെടുന്ന കമ്മിഷന് അന്വേഷണം നടത്തിവരുകയാണ്. തിരുവനന്തപുരത്തുനടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാജമ്മ തിരിച്ചുവന്നാലുടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാനേതൃത്വം തുടര്‍നടപടി സ്വീകരിക്കും.
Content Highlights: harassment, cpm leader, pornography in phone
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..