'പൊറോട്ട യൂണിറ്റും പൂട്ടിച്ചു'; സിപിഎം നേതാവിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം


Screengrab: Mathrubhumi News

കുന്നുമ്മക്കര(കോഴിക്കോട്): വിവിധ തൊഴിലുകള്‍ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്തുന്ന തന്റെ സ്ഥാപനം പൂട്ടിച്ചതില്‍ കാരണക്കാരനായെന്നാരോപിച്ച് സി.പി.എം. പഞ്ചായത്തംഗത്തിന്റെ വീടിനുസമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യശ്രമം. ഭിന്നശേഷിക്കാരനായ പ്രശാന്താണ് പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഏറാമല പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് അംഗവും സി.പി.എം. പ്രാദേശിക നേതാവുമായ രാമകൃഷ്ണന്റെ വീടിന് സമീപമായിരുന്നു ആത്മഹത്യാശ്രമം.

ജീവിതമാര്‍ഗങ്ങള്‍ ഓരോന്നായി സിപിഎം നേതാക്കള്‍ ഇടപെട്ട് ഇല്ലാതാക്കി. ആട് വളര്‍ത്താനും കോഴി വളര്‍ത്താനും സമ്മതിച്ചില്ല. ഏറ്റവും ഒടുവില്‍ പൊറോട്ട നിര്‍മ്മാണ യൂണിറ്റ് പൂട്ടിച്ചു. തന്നെ ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മക്കളെ പോറ്റാന്‍ വഴിയില്ലന്നുമാണ് പ്രശാന്തിന്റെ ആരോപണം. രാമകൃഷ്ണന്റെ വീട്ടിനടുത്തുള്ള മണലോളി പാലത്തിനടുത്ത് വൈകീട്ട് മുതല്‍ കുത്തിയിരുന്ന പ്രശാന്ത് സന്ധ്യയോടെ പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യശ്രമം നടത്തുകയായിരുന്നു . നാട്ടുകാര്‍ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ വടകര ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് പൊറോട്ട അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് പ്രശാന്ത് ആരംഭിച്ചത്. എന്നാല്‍ ലൈസന്‍സ് ഇല്ലാത്തതിനാല്‍ ചൊവ്വാഴ്ച ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി സ്ഥാപനം പൂട്ടിക്കുകയായിരുന്നു. തനിക്കെതിരേ നിരന്തരം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയാണ് സ്ഥാപനം പൂട്ടിച്ചതെന്നാണ് പ്രശാന്തിന്റെ ആരോപണം.

അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ പ്രശാന്തിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ കരുവാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.

പ്രശാന്തിന്റെ ആത്മഹത്യാശ്രമം നാടകമാണെന്നും സംഘപരിവാര്‍ നയിക്കുന്ന ഭൂമാഫിയയാണ് ഇതിന്റെ പിന്നിലെന്നും സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷും പ്രതികരിച്ചു.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ പ്രശാന്തിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ കരുവാക്കി മുതലെടുപ്പ് നടത്തുകയാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.

ഭൂമാഫിയ വാങ്ങിയ തണ്ണീര്‍ത്തടത്തിന് സമീപം കണ്ണൂക്കര സ്വദേശിയായ ഭിന്ന ശേഷിക്കാരനെ താമസിപ്പിക്കുകയായിരുന്നു. മത്സ്യക്കൃഷി തുടങ്ങുകയും പിന്നീട് അയാളെ മുന്‍നിര്‍ത്തി തണ്ണീര്‍ത്തടം നികത്താന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. മണ്ണും കല്ലും ഇട്ട് തണ്ണീര്‍ത്തടം നികത്താനും ശ്രമിച്ചു. ഇതിനെ ഡിവൈഎഫ്‌ഐ എതിര്‍ത്തതില്‍ ഉള്ള പ്രതിഷേധമാണ് ആത്മഹത്യാ നാടകം എന്നും ടി പി ബിനീഷ് പറഞ്ഞു.


Content Highlights: handicapped man suicide attempt in kozhikode and allegation against cpm leaders

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented