വമ്പന്‍ ക്രിപ്‌റ്റോ മോഷണം; ഹാക്കര്‍മാര്‍ കൈക്കലാക്കിയത് 600 മില്ല്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സി


പ്രതീകാത്മക ചിത്രം/AFP

സാന്‍ ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും വമ്പന്‍ ക്രിപ്‌റ്റോകറന്‍സി മോഷണം. പ്രമുഖ ഓണ്‍ലൈന്‍ ഗെയിം കമ്പനിയുടെ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ലെഡ്ജറില്‍നിന്നാണ് 600 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി ഹാക്കര്‍മാര്‍ മോഷ്ടിച്ചത്.

സ്‌കൈ മാവിസ് കമ്പനിയുടെ പ്രശസ്ത ഓണ്‍ലൈന്‍ ഗെയിമായ ആക്‌സി ഇന്‍ഫിനിറ്റിയുടെ ഡിജിറ്റല്‍ ലെഡ്ജറില്‍നിന്നാണ് ക്രിപ്‌റ്റോകറന്‍സി മോഷണം പോയത്. മാര്‍ച്ച് 23-ന് നടന്ന ഈ കവര്‍ച്ച, ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ചകളിലൊന്നാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് ഇത്രയും വലിയ ക്രിപ്‌റ്റോ മോഷണം നടന്ന വിവരം കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഏഥര്‍ കറന്‍സി പിന്‍വലിക്കാനാകുന്നില്ലെന്ന് ഒരു ഉപയോക്താവ് പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഹാക്കിങ് നടന്നതായി സ്ഥിരീകരിച്ചത്.

സ്‌കൈ മാവിസിന്റെ ബ്ലോക്ക്‌ചെയിനായ റോനിന്‍ നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്ത മോഷ്ടാക്കള്‍ 1,73,600 ഏഥര്‍, 25.5 മില്ല്യണ്‍ മൂല്യമുള്ള യുഎസ്ഡിസി എന്നിവയാണ് കൈക്കലാക്കിയത്. മാര്‍ച്ച് 23-നായിരുന്നു സംഭവം. കവര്‍ച്ച നടന്ന ദിവസം 543 മില്ല്യണ്‍ ഡോളറായിരുന്നു ഇതിന്റെ മൂല്യം. എന്നാല്‍ ചൊവ്വാഴ്ച ഇത്രയും ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം 615 മില്ല്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഹാക്ക് ചെയ്ത ക്രിപ്‌റ്റോകറന്‍സിയെല്ലാം നിലവില്‍ ഹാക്കര്‍മാരുടെ വാലറ്റുകളിലാണെന്നാണ് റോനിന്‍ നെറ്റ് വര്‍ക്കിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഫൊറന്‍സിക് ക്രിപ്‌റ്റോഗ്രാഫേഴ്‌സ്, നിയമകാര്യ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്നും റോനിന്‍ ട്വീറ്റ് ചെയ്തു.

Content Highlights: hackers stole 600 million cryptocurrency from axie infinity ronin network


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented