റോണി റോയ്, സൂര്യവേൽ മുരുകൻ, അലക്‌സ് ആഗസ്തി, അഖിൽ പുരുഷോത്തമൻ, ബേസിൽ ജോയ്
രാജാക്കാട്: വട്ടപ്പാറ കാറ്റൂതിമേടിലെ അമ്പലത്തിൽ ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ ഉടുമ്പൻചോല പോലീസ് അറസ്റ്റുചെയ്തു. ഒന്നാംപ്രതി വട്ടപ്പാറ കാറ്റൂതി സ്വദേശി പാണ്ടിമാക്കൽ റോണി റോയ് (22), വട്ടപ്പാറ കാറ്റൂതി സ്വദേശി സൂര്യ വേൽമുരുകൻ (19), വട്ടപ്പാറ പുത്തുകുന്നേൽ അലക്സ് ആഗസ്തി (21), വട്ടപ്പാറ മേക്കോണത്ത് അഖിൽ പുരുഷോത്തമൻ (21), വട്ടപ്പാറ തൊട്ടികാട്ടിൽ ബേസിൽ ജോയ് (21) എന്നിവരാണ് പിടിയിലായത്
ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കട്ടപ്പന ഡി.വൈ.എസ്.പി. നിഷാദ് മോൻ, ഉടുമ്പൻചോല എസ്.എച്ച്.ഒ. അബ്ദുൽകനിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അവിടെ നിന്നാണ് പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. സജിമോൻ, സി.പി.ഒ അനീഷ്, സിനോജ് എന്നിവരും ഉണ്ടായിരുന്നു.
ആകെ എട്ട് പ്രതികളുള്ള കേസിൽ ചെമ്മണ്ണാർ സ്വദേശി അരുൺ(22), വട്ടപ്പാറ സ്വദേശി അബിൻ(21), കാറ്റൂതി സ്വദേശി വിഷ്ണു(27) എന്നിവരെയാണ് പോലീസ് സംഭവദിവസം തന്നെ പിടികൂടിയിരുന്നു. കാറ്റൂതി സ്വദേശി മുരുകനെ(44) ആണ് പ്രതികൾ വാക്കത്തികൊണ്ട് വെട്ടിയത്. മുൻ വൈരാഗ്യംമൂലമാണ് പ്രതികൾ മുരുകനെ സംഘംചേർന്ന് ആക്രമിച്ചത്. ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനുശേഷം നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: hacked during festival five people arrested in youth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..