ഗുണ്ടുകാട് അനി വധക്കേസ്: രണ്ടുപേര്‍ക്കും ജീവപര്യന്തം, ഒന്നാംപ്രതിയെ 15 വര്‍ഷം പുറത്തിറക്കരുത്-കോടതി


Screengrab: Mathrubhumi News

തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഗുണ്ടുകാട് അനി എന്ന അനില്‍കുമാറിനെ വെട്ടിക്കൊന്ന കേസിലെ രണ്ടു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചു. ഒന്നാം പ്രതി ഗുണ്ടുകാട് സ്വദേശി വിഷ്ണു എസ്.ബാബുവെന്ന ജീവന് തടവിനു പുറമേ 105000 രൂപയാണ് പിഴ. ജീവന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ രണ്ടാം പ്രതി മനോജിന് തടവുശിക്ഷയ്ക്കു പുറമേ 40000 രൂപയാണ് പിഴ. പിഴ ഒടുക്കിയില്ലെങ്കില്‍ ജീവന്‍ രണ്ടുവര്‍ഷവും മനോജ് ഏഴുമാസവും അധിക തടവ് അനുഭവിക്കണം. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ലില്ലിയുടേതാണ് ഉത്തരവ്.

കൊടും കുറ്റവാളിയായ ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നിരവധി കാപ്പ കേസില്‍ പ്രതിയായിരുന്ന ജീവന്‍ ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിന് അടുത്ത ദിവസമാണ് അനിയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച കോടതി പ്രതിയെ 15 വര്‍ഷം ജയിലിനു പുറത്ത് ഇറക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 മാര്‍ച്ച് 24ന് രാത്രി 11-നാണ് അനിയെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അനി പ്രതികളുടെ ഗുണ്ടാസംഘത്തില്‍നിന്നു പിണങ്ങിപ്പിരിഞ്ഞ് പോയതടക്കമുള്ള പകയായിരുന്നു കൊലപാതകത്തിനു കാരണം. അനിയുടെ പുറകില്‍നിന്ന് എത്തിയാണ് ജീവന്‍ അനിയെ വെട്ടിവീഴ്ത്തിയത്. എട്ട് മുറിവുകളാണ് അനിക്ക് ഉണ്ടായിരുന്നത്. ഇതില്‍ തലയ്ക്കേറ്റ മാരകമുറിവാണ് മരണകാരണമായത്.

പ്രതികളെ ഭയന്ന് സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയ കേസില്‍ പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചത് ശാസ്ത്രീയ തെളിവുകളായിരുന്നു.

പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പ്രതികള്‍ സംഭവദിവസം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ ശാസ്ത്രീയമായി തെളിയിച്ചതാണ് ശിക്ഷിക്കാന്‍ ഇടയായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ വെമ്പായം എ.എ.ഹക്കീം ഹാജരായി.

Content Highlights: gundukad ani murder case verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented