ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ തര്‍ക്കം; യുവാവിനെ വെട്ടാന്‍ പുറകെയോടി അക്രമിസംഘം, ഓട്ടോ അടിച്ചുതകര്‍ത്തു


ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് അഴൂര്‍ ക്ഷേത്രത്തില്‍ സമാപിച്ച ഘോഷയാത്രയ്ക്കൊടുവില്‍ നടന്ന തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്

ഓട്ടോ അടിച്ച് തകർത്തപ്പോൾ

ചിറയിന്‍കീഴ്: ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറെ ഒരു സംഘമാളുകള്‍ പുറകെയോടി വെട്ടാന്‍ ശ്രമിച്ചു. പ്രാണരക്ഷാര്‍ഥം സമീപത്ത കടയില്‍ കയറിയ യുവാവിന്റെ ഓട്ടോ അടിച്ച് തകര്‍ത്തു. തിരുവനന്തപുരം അഴൂരിലാണ് സംഭവം. അഴുര്‍ ഗണപതിയാം കോവിലിനുസമീപം കോളിച്ചിറ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സക്കീറിനെയാണ് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടാനോടിച്ചത്. അഴൂര്‍ ഗണപതിയാംകോവിലിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അക്രമം. പരാതി നല്‍കിയിട്ടും അക്രമികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് അഴൂര്‍ ക്ഷേത്രത്തില്‍ സമാപിച്ച ഘോഷയാത്രയ്ക്കൊടുവില്‍ നടന്ന തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. ഘോഷയാത്രയില്‍ പങ്കെടുത്തിരുന്ന കോളിച്ചിറ സ്വദേശിയും സക്കീറിന്റെ അയല്‍വാസിയുമായ എട്ടുവയസ്സുകാരനെ തിരികെ വീട്ടിലെത്തിക്കാന്‍ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് സക്കീര്‍ അഴൂര്‍ ക്ഷേത്രത്തിന് സമീപത്തെത്തിയിരുന്നു. എന്നാല്‍ കുട്ടിയെ സക്കീറിനൊപ്പം മടക്കി അയക്കുവാന്‍ ചിലര്‍ തയാറായില്ല. കുട്ടിയുടെ രക്ഷിതാവിന്റെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന് പറഞ്ഞിട്ടും കുട്ടിയെ സക്കീറിനൊപ്പം വിടില്ലെന്ന് ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയവരില്‍ ചിലര്‍ പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം.



ഘോഷയാത്രയില്‍ പങ്കെടുത്തവരെ തിരികെ വീടുകളിലെത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ അഴൂര്‍ ഗണപതിയാം കോവിലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന സക്കീറിനു നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാലുപേര്‍ വാളുമായി എത്തി സക്കീറിനു നേരെ പാഞ്ഞടുത്തു. അപകടം മനസ്സിലാക്കിയ സക്കീര്‍ ഓടി സമീപത്തെ കടയില്‍ കയറി വാതിലടച്ചു. തിരികെയെത്തിയ അക്രമികള്‍ സക്കീറിന്റെ ഓട്ടോറിക്ഷയെ വെട്ടിയും കമ്പികൊണ്ടടിച്ചും തകര്‍ത്തു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Gunda attack against auto driver in thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented