പാന്റ്സ് അഴിക്കും, അശ്ലീലചേഷ്ടകള്‍; നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം; ഗുസ്തിതാരം പിടിയില്‍


74 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു.

സ്ത്രീയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യം(ഇടത്ത്) അറസ്റ്റിലായ ഗുസ്തിതാരം കൗശൽ(വലത്ത്) | Screengrab Courtesy: Youtube.com/TV9 Gujarati

രാജ്കോട്ട്: യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റില്‍. യോഗ അധ്യാപികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് രാജ്കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയ(24)യെ മാളവ്യനഗര്‍ പോലീസ് പിടികൂടിയത്. ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനായ ഇയാള്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

74 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. പത്തുദിവസം മുമ്പാണ് ഇയാള്‍ യോഗ അധ്യാപികയായ യുവതിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

അജ്ഞാതനായ യുവാവ് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് നവംബര്‍ 23-നാണ് യോഗ അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. നഗരത്തിലെ കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍വെച്ചായിരുന്നു സംഭവം. ഇരുചക്രവാഹനം നിര്‍ത്തിയ ശേഷം ലിഫ്റ്റിലേക്ക് കയറാനിരിക്കെ അധ്യാപികയെ യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തലയില്‍ തൊപ്പിയും മാസ്‌കും ധരിച്ച് മുഖം മറച്ചിരുന്ന ഇയാള്‍ പിന്നാലെ പാന്റ്സ് അഴിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ബഹളംവെച്ചതോടെയാണ് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടത്.

യോഗ അധ്യാപികയുടെ പരാതിയില്‍ നഗരത്തിലെ 1500-ഓളം സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഷോപ്പിങ് മാളുകള്‍, പ്രധാന റോഡുകള്‍, ഹൗസിങ് സൊസൈറ്റികളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍സമയവും മാസ്‌ക് ധരിച്ച് നടക്കുന്ന യുവാവിനെ തിരിച്ചറിയാനായില്ല. ഇതിനിടെയാണ് ഭക്തിനഗര്‍ മേഖലയിലെ ഒരു ഹൗസിങ് സൊസൈറ്റിക്ക് സമീപത്ത് നിരവധിതവണ ഇയാളെ കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ കൗശല്‍ പിടിയിലായത്.

Also Read

ഉദയനും ഉമേഷും ഒരുക്കിയ കെണി; ലഹരിനൽകി ബലാത്സംഗം, ...

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്തറുത്ത് ...

പ്രമുഖ ഗുസ്തി താരമായ പ്രതി ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇതുവരെ നൂറോളം സ്ത്രീകള്‍ക്ക് നേരേ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ മിക്കവരും നാണക്കേട് ഭയന്ന് പരാതി നല്‍കിയിരുന്നില്ല. ബൈക്കുകളില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ പിന്‍ഭാഗത്ത് അടിക്കുന്നതും ഇവരെ കയറിപിടിക്കുന്നതുമായിരുന്നു ഗുസ്തി താരത്തിന്റെ പതിവ്. സ്‌കൂള്‍, കോളേജ് പരിസരങ്ങളിലാണ് ഇയാള്‍ പതിവായി കറങ്ങിനടന്നിരുന്നത്.

പെണ്‍കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തുന്നതും അശ്ലീലചേഷ്ടകള്‍ കാണിക്കുന്നതും പതിവായിരുന്നു. നഗരത്തിലെ യൂണിവേഴ്സിറ്റി റോഡ്, അമീന്‍ മാര്‍ഗ്, നിര്‍മല റോഡ്, ആസ്ട്രണ്‍ സൊസൈറ്റി, പഞ്ചവതി സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാള്‍ പതിവായി പോയിരുന്നതെന്നും പോലീസ് പറഞ്ഞു. മോഷണക്കേസിലും ആയുധനിയമപ്രകാരവും കൗശലിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Content Highlights: gujarat wrestler arrested for molesting woman in rajkot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented