പ്രതീകാത്മക ചിത്രം | Mathrubhumi
അഹമ്മദാബാദ്: കണ്ടക്ടറായ യുവതിയെ പോലീസുകാരനായ ഭര്‍ത്താവ് ഓടുന്നബസില്‍വെച്ച് കഴുത്തറത്ത് കൊന്നു. ചൊവ്വാഴ്ച ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലായിരുന്നു നടുക്കുന്നസംഭവം. സൂറത്തിലെ പോലീസുകാരനായ അമൃത് രത്വയാണ് ഭാര്യ മംഗുബെനിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട മംഗുബെന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറായിരുന്നു. ചൊവ്വാഴ്ച ബസില്‍ ജോലിക്കിടെയാണ് ഭര്‍ത്താവും ഇതേ ബസില്‍ കയറിയത്. തുടര്‍ന്ന് കണ്ടക്ടര്‍ സീറ്റിലിരിക്കുകയായിരുന്ന ഭാര്യയുടെ അടുത്തെത്തി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് വരുന്നതുവരെ ചോരയില്‍ കുളിച്ച ഭാര്യയുടെ മൃതദേഹത്തിനരികെ ഇയാള്‍ കാത്തിരിക്കുകയും ചെയ്തു.
ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. രഹസ്യബന്ധമുണ്ടെന്ന സംശയത്തെച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് തലേദിവസം ഫോണിലൂടെയും തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
200 കിലോമീറ്ററോളം ദൂരം യാത്രചെയ്താണ് ഇയാള്‍ ഭാര്യ ജോലിചെയ്യുന്ന ബിക്കാപുര്‍ ഗ്രാമത്തിലെത്തിയത്. ഇവിടെനിന്നാണ് മംഗുബെന്‍ കണ്ടക്ടറായ ബസില്‍ കയറിയതെന്നും പോലീസ് പറഞ്ഞു.
Content Highlights: gujarat policeman killed his wife who is a conductor in gsrtc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..