പ്രതീകാത്മക ചിത്രം/ ANI
അഹമ്മദാബാദ്: ഹണി ട്രാപ്പില്‍ കുടുങ്ങി ഗുജറാത്തി വ്യവസായിക്ക് 2.69 കോടി രൂപ നഷ്ടമായെന്ന് പരാതി. ഊര്‍ജ സംബന്ധമായ സംരംഭം നടത്തുന്ന വ്യവസായിയെയാണ് നഗ്ന വീഡിയോ കോളിന്റെ പേരില്‍ കബളിപ്പിച്ചത്. സൈബര്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു.
2022 ആഗസ്റ്റ് എട്ടിന് നഗ്നവീഡിയോ കോള്‍ വാഗ്ദാനം ചെയ്ത് റിയ ശര്‍മ്മ എന്ന പേരില്‍ ഒരു സ്ത്രീ വ്യവസായിയെ ബന്ധപ്പെടുകയായിരുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്നാണെന്നാണ് ഇവര്‍ പരിചയപ്പെടുത്തിയത്. വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട യുവതി പരാതിക്കാരനോട് വിവസ്ത്രനാവാന്‍ ആവശ്യപ്പെട്ടു. വ്യവസായി വസ്ത്രം അഴിച്ചുമാറ്റിയ ഉടന്‍ യുവതി കോള്‍ കട്ട് ചെയ്യുകയും പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, തന്റെ കയ്യില്‍ നഗ്നവീഡിയോയുണ്ടെന്ന് അവകാശപ്പെട്ട് ഡല്‍ഹി പോലീസ് ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മ എന്ന പേരില്‍ ഒരാള്‍ വിളിച്ച് മൂന്ന് ലക്ഷം രൂപ തട്ടി. ആറ് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാള്‍ ഡല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടു. യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന് പറഞ്ഞ ഇയാള്‍ 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുകയും ഇയാള്‍ അയച്ചു നല്കി.
പിന്നീട്, യുവതിയുടെ അമ്മ തങ്ങളെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് സി.ബി.ഐയുടെ പേരിലും ഇയാളെ ആളുകള്‍ ബന്ധപ്പെട്ടു. 8.5 ലക്ഷം രൂപയായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ വരെ പല തവണയായി ഇയാളില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതി ഇയാളുടെ കേസ് അവസാനിപ്പിച്ചു എന്ന് തട്ടിപ്പുകാര്‍ അവകാശപ്പെട്ടതോടെയാണ് ഇയാള്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് ഇയാള്‍ സൈബര്‍ ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ പരാതിയില്‍ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2.69 കോടി രൂപ തട്ടിച്ചുവെന്നാണ് പരാതിയിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 387, 170, 465, 420, 120-ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlights: Gujarat Businessman Loses ₹ 2.69 Crore In Sex Video Call Trap
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..