ഗുജറാത്ത് എ.ടി.എസ്. പിടികൂടിയവർ | Screengrab: Twitter.com/ANI
അഹമ്മദാബാദ്: ഭീകരസംഘടനയായ ഐ.എസു(ഇസ്ലാമിക് സ്റ്റേറ്റ്)മായി ബന്ധമുള്ള നാലുപേര്‍ ഗുജറാത്തില്‍ പിടിയില്‍. കശ്മീര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും സൂറത്ത് സ്വദേശിയായ സുമൈറ ബാനു എന്ന യുവതിയെയുമാണ് ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) പോര്‍ബന്തറില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഡി.ഐ.ജി. ദീപന്‍ ഭദ്രന്‍, എസ്.പി. സുനില്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനിലാണ് നാലുപേരും എ.ടി.എസിന്റെ വലയിലായത്. ഇവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ എ.ടി.എസ്. സംഘം ഇവരെ തിരിച്ചറിയുകയും നാലുപേരുടെയും നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയുമായിരുന്നു.
ഗുജറാത്തില്‍നിന്ന് ബോട്ടില്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനായിരുന്നു നാലംഗസംഘം പദ്ധതിയിട്ടിരുന്നതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഐ.എസിന്റെ അഫ്ഗാന്‍ ഘടകമെന്ന് അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാനി(ഐ.എസ്.കെ.പി)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കടല്‍മാര്‍ഗം അഫ്ഗാനിലേക്ക് കടക്കാനായാണ് നാലുപേരും പോര്‍ബന്തറിലെത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അറസ്റ്റിലായവരില്‍നിന്ന് ആയുധങ്ങളും വിവിധ പുസ്തകങ്ങളും വീഡിയോകളും എ.ടി.എസ്. കണ്ടെടുത്തിട്ടുണ്ട്. സുമൈറയുടെ മൊബൈല്‍ഫോണും ടാബ്ലെറ്റും അന്വേഷണസംഘം പിടിച്ചെടുത്തു.
അറസ്റ്റിലായ നാലുപേരും കഴിഞ്ഞ ഒരുവര്‍ഷമായി ഐ.എസുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായവര്‍ക്ക് പുറമേ സുബൈര്‍ മുഹമ്മദ് എന്ന കശ്മീര്‍ സ്വദേശിയും ഇവര്‍ക്കൊപ്പം അഫ്ഗാനിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നു. ഒളിവില്‍പോയ ഇയാള്‍ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
Content Highlights: gujarat ats arrested four from porbandar who has links with is and iskp


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..