ഹോട്ടലിൽ നടന്ന കൈയ്യാങ്കളി. സിസിടിവി ദൃശ്യം.
മുക്കം:ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തിൽ. കോഴിക്കോട് എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങള്‍ - മലയമ്മ റോഡിലെ ഫുഡ്ഡീസ് ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം. അക്രമത്തിൽ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43)കുത്തിപ്പരിക്കേല്പ്പിത്. പരിക്കേറ്റ ജീവനക്കാരന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
Content Highlights: Group of People stabed hotel worker
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..