രണ്ടുദിവസം മുമ്പ് പ്രതിശ്രുത വരനെ കാണാതായി, വിവാഹം മുടങ്ങി; ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍നഷ്ടം?


കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങിയെങ്കിലും പ്രതീഷ് സ്വര്‍ണത്താലിമാല വാങ്ങിയിരുന്നില്ല. ബന്ധുക്കള്‍ രണ്ടുലക്ഷംരൂപ സഹായിച്ചിട്ടും മാലവാങ്ങാത്തതുസംബന്ധിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പണം വരാനുണ്ടെന്നാണ് പറഞ്ഞതെന്ന് പോലീസ് പറയുന്നു.

പ്രതീഷ്

പുതുനഗരം(പാലക്കാട്): വിവാഹത്തിന് രണ്ടുദിവസം മുമ്പ് കാണാതായ യുവാവിന്റെ വാട്‌സാപ്പ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45-ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പുതുനഗരംപോലീസ് ഇന്‍സ്‌പെക്ടര്‍ എ. ദീപകുമാര്‍. എന്നാല്‍, സിംകാര്‍ഡ് ഇട്ട ഫോണ്‍ ഓഫായതിനാല്‍ തുറന്നത് എവിടെനിന്നാണെന്ന് അറിയാന്‍കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദര്‍ശിനി കോളനിയില്‍ ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകന്‍ സി. പ്രതീഷിനെയാണ് (31) കാണാതായത്. 26-ന് രാവിലെ കിണാശ്ശേരിയിലെ സുഹൃത്തുക്കളെ കല്യാണംവിളിക്കാന്‍പോയ പ്രതീഷ് തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പുതുനഗരംപോലീസില്‍ പരാതി നല്‍കുകയായിരുന്നു.

29-നാണ് പ്രതീഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹംമുടങ്ങി. വരന്‍വന്നാല്‍ കല്യാണംനടത്താന്‍ വധുവിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നു. ഫോണിന്റെ ലൊക്കേഷന്‍ അവസാനമായി കണ്ടത് കോയമ്പത്തൂര്‍ ചാവടിയിലാണ്. എന്നാല്‍, ഫോണ്‍ ഓഫാക്കിയതോടെ ആ നിലയ്ക്കുള്ള അന്വേഷണം മുന്നോട്ടുപോയില്ല.

ഓണ്‍ലൈന്‍ ട്രേഡിങ്: പണം നഷ്ടമായതായി സംശയം

പ്രതീഷ് ഫോണ്‍ ഓഫ് ചെയ്യുംമുമ്പ് സംസാരിച്ച മധുരസ്വദേശിയില്‍നിന്ന് വിവരംതേടാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിശദവിവരം ലഭിച്ചില്ല. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയിരുന്ന പ്രതീഷിന് ആ നിലയില്‍ പണം നഷ്ടമായിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിശ്രുത വധുവില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് 50,000 രൂപ വാങ്ങിയിരുന്നു. കാണാതാകുന്നതിന്റെ തലേന്നുവരെ വധുവുമായി ഫോണില്‍ സംസാരിച്ചിരുന്നു.

കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങിയെങ്കിലും പ്രതീഷ് സ്വര്‍ണത്താലിമാല വാങ്ങിയിരുന്നില്ല. ബന്ധുക്കള്‍ രണ്ടുലക്ഷംരൂപ സഹായിച്ചിട്ടും മാലവാങ്ങാത്തതുസംബന്ധിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പണം വരാനുണ്ടെന്നാണ് പറഞ്ഞതെന്ന് പോലീസ് പറയുന്നു. പ്രതീഷ് രണ്ടുമാസമായി ജോലിക്കുപോയിരുന്നില്ല. ഒരു ബാങ്കില്‍നിന്ന് വന്‍തുക വായ്പയെടുക്കാന്‍ ശ്രമിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: groom went missing before two days of marriage in puthunagaram palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented