ഷാരോണ്‍ വധം; ഗ്രീഷ്മ ആസൂത്രണം ചെയ്ത്‌ നടത്തിയ കൊല, അമ്മയും അമ്മാവനും പങ്കാളികളെന്ന് കുറ്റപത്രം


ഗ്രീഷ്മ

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കൊലപാതകവും തെളിവ് നശിപ്പിക്കലും ചുമത്തിയാണ് കുറ്റപത്രം. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പങ്കാളികളായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഷാരോണിന്റെ മരണത്തിന് കാരണമായ വിഷം നല്‍കിയത് ഗ്രീഷ്മയാണെന്നുള്ളതിനും തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം.

തൊണ്ണൂറു ദിവസത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാന്‍ വൈകും. നിലവില്‍ ഗ്രീഷ്മയുടെ അമ്മയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി ഗ്രീഷ്മാ കൊലപ്പെടുത്തിയെന്നാണ് കേസ്‌

Content Highlights: greeshma plannes sharons murder says crime branch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented