മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കിടക്കയിലെ മലമൂത്ര വിസർജനം; പറ്റിപ്പോയെന്ന് ചെറുമകൻ


സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആടിനെ തീറ്റാനായി പുറത്തായിരുന്ന സുരേഷിന്റെ അമ്മ സുമംഗല മടങ്ങിയെത്തിയപ്പോഴാണ് മുത്തശ്ശി മരിച്ചെന്നറിയിച്ചത്.

വയോധികയെ കൊലപ്പെടുത്തിയശേഷം പ്രതി സുരേഷ്‌കുമാർ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച രക്തംപുരണ്ട തലയിണയും മെത്തയും അടക്കമുള്ളവ വീണ്ടെടുത്തപ്പോൾ

കുന്നിക്കോട്: അർബുദ രോഗിയായ വയോധികയെ കൊച്ചുമകൻ കൊലപ്പെടുത്തിയത് രോഗക്കിടക്കയിൽ മലമൂത്ര വിസർജനം നടത്തുന്നതിലെ അസഹനീയത കാരണമെന്ന് പ്രതിയുടെ കുറ്റസമ്മതം. ചക്കുവരയ്ക്കൽ കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മ(90)യെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ചെറുമകൻ സുരേഷ്‌കുമാറിനെ (ഉണ്ണി-35) ഞായറാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈസമയത്താണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സംഭവം വിവരിച്ചത്. "പറ്റിപ്പോയി" എന്ന മറുപടിയായിരുന്നു പ്രതിയുടേത്.

പൊന്നമ്മയുടെ കൊലപാതകത്തിനുശേഷം രക്തംപുരണ്ട മെത്ത, തലയിണ അടക്കമുള്ളവ തെളിവു നശിപ്പിക്കാനായി പ്രതി വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. ഇതു തെളിവെടുപ്പിനിടെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. പോലീസ് ഇവ വീണ്ടെടുത്ത്‌ തെളിവായി ശേഖരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് പൊന്നമ്മ കൊല്ലപ്പെട്ടത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആടിനെ തീറ്റാനായി പുറത്തായിരുന്ന സുരേഷിന്റെ അമ്മ സുമംഗല മടങ്ങിയെത്തിയപ്പോഴാണ് മുത്തശ്ശി മരിച്ചെന്നറിയിച്ചത്. തുടർന്ന് എല്ലാവരെയും വിവരമറിയിച്ച് ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്കാരവും തീരുമാനിച്ചു. പ്രതി തന്നെയാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. സംശയംതോന്നിയ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

മദ്യലഹരിയിൽ സുരേഷ്‌ വീട്ടിലെത്തുന്നത് സംബന്ധിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി തർക്കമുണ്ടായി. ഈസമയം പ്രകോപിതനായ ഇയാൾ, വയോധികയെ അവർ കിടന്നിരുന്ന കട്ടിൽപ്പടിയിൽ തലയിടിപ്പിച്ചും കഴുത്തു മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തലയിലെ മുറിവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞിരുന്നു‌. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുന്നിക്കോട് എസ്.എച്ച്.ഒ. എം.അൻവറിന്റെ നേതൃത്വത്തിൽ തെളിവെടുത്ത പ്രതിയെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തേ കുന്നിക്കോട്ട് ടാക്സി ഡ്രൈവറായിരുന്ന സുരേഷ് ഇപ്പോൾ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ്‌. രണ്ടു മക്കളുണ്ട്.

ഇയാളുമായി പൊരുത്തപ്പെടാനാകാതെ ഭാര്യ ഉപേക്ഷിച്ചുപോയി. അമ്മയെയും മുത്തശ്ശിയെയും ഉപദ്രവിച്ചതിന് നേരത്തേയും ഇയാളുടെ പേരിൽ കുന്നിക്കോട് പോലീസിൽ കേസുണ്ടായിരുന്നു.

Content Highlights: grandson arrested for grandmother's murder in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented