ഹസീന, നാരായണൻ സ്റ്റാലിൻ Screengrab | Mathrubhumi news
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതോടെ പിടിയിലാവുകയായിരുന്നു.
മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റി എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് വാങ്ങിയ തുക ഇരുവരുടെയും പക്കല്‍നിന്നായി കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.
കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു.
Content Highlights: government officers caught while accepting bribe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..