പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: കുറവന്‍കോണത്ത് പകല്‍സമയത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച് നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ വ്യവസായ വകുപ്പ് ജീവനക്കാരനെ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തു. വികാസ് ഭവനിലെ വ്യവസായവകുപ്പ് ഓഫീസിലെ എല്‍.ഡി. ക്ലാര്‍ക്ക് പള്ളിച്ചല്‍ ഇടയ്‌ക്കോട് നേമം ട്രിനിറ്റി സ്‌കൂളിനു സമീപം മോറിയമൗണ്ട് ഹൗസില്‍ വൈശാഖന്‍(37) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ കവടിയാറിനും കുറവന്‍കോണത്തിനും ഇടയിലായിരുന്നു സംഭവം. കാര്‍ വഴിവക്കിലൊതുക്കിയിട്ടിരുന്ന വൈശാഖന്‍ അതുവഴി പോവുകയായിരുന്നു പെണ്‍കുട്ടിയെ പിടിച്ച് കാറിനടുത്തേക്കു വലിച്ചശേഷം നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഉച്ചയോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കനകക്കുന്നിനു സമീപംവെച്ച് അധ്യാപികയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചത്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Content Highlights: government employee arrested for molesting girl in trivandrum
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..