ഷാഹിൻ ഷൗക്കത്ത്
കറുകച്ചാല്‍(കോട്ടയം): സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ പാമ്പാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെ വിജിലന്‍സ് സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കറുകച്ചാല്‍ മേഴ്സി ആശുപത്രിയിലെ ഒ.പി.യില്‍നിന്നാണ് ഡോക്ടര്‍ പിടിയിലായത്. രോഗിയായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് പിടികൂടിയതും.
കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വാ എന്നിവിടങ്ങളിലെ ആശുപത്രികളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായി കണ്ടെത്തി. ബുധനാഴ്ച അവധിയെന്നാണ് കാണിച്ചിരുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് ഇയാള്‍ പാമ്പാടുംപാറ ആശുപത്രിയില്‍ എത്തിയിരുന്നതെന്നും കണ്ടെത്തി.
അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. ഷാജി എന്‍.ജോസ്, കോട്ടയം വിജിലന്‍സ് യൂണിറ്റിലെ പ്രദീപ് എസ്, ചാണ്ടി തോമസ്, സാബു, ബേസില്‍ ഐസക്ക്, സന്ദീപ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Content Highlights: government doctor arrested for practicing in private hospital in karukachal kottayam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..