കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവടക്കം പിടിയില്‍


മൊയ്തീൻകോയ, സുഹൈൽ, അബ്ദുൾ റൗഫ്, മഹേഷ്, മുഹമ്മദ് അനീസ്

കൊണ്ടോട്ടി: കടത്തുസ്വര്‍ണം യാത്രക്കാരന്റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍.

പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ അബ്ദുല്‍ റൗഫ് (36), യാത്രക്കാരനായ തിരൂര്‍ കാലാട് കവീട്ടില്‍ മഹേഷ് (42) എന്നിവരെയാണ് കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച് 974 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ മഹേഷ് തന്നെ സംഘത്തെ ഏല്‍പ്പിച്ചിരുന്നു. ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തുന്ന വിവരം പോലീസിനും ലഭിച്ചു.

തുടര്‍ന്നാണ് പോലീസ് നാലുപേരെ വിമാനത്താവളപരിസരത്ത് പിടികൂടിയത്. ചോദ്യംചെയ്യലില്‍ യാത്രക്കാരന്‍തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഇവരെ ഏല്‍പ്പിച്ചതെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണമിശ്രിതത്തില്‍നിന്ന് 885 ഗ്രാം സ്വര്‍ണം പോലീസ് കണ്ടെടുത്തു.

കരിപ്പൂര്‍ പോലീസ് പിടികൂടുന്ന 50-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. ഇതിനിടെ, മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് കൂടിയായ മൊയ്തീന്‍കോയയും അബ്ദുള്‍ റൗഫും സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

Content Highlights: gold smuggling-Union leader also arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented