തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി 


പിടിച്ചെടുത്ത സ്വർണം കസ്റ്റംസ് തൂക്കിനോക്കിയപ്പോൾ

തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴമ്പുരൂപത്തിലുള്ള സ്വര്‍ണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. രണ്ടുപേരില്‍ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാല്‍ കിലോ തൂക്കമുള്ള സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി കസാലി ഷാഹുല്‍ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുല്‍ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ച ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുല്‍ ഹമീദ്. ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുഴമ്പുരൂപത്തിലുള്ള 1065.77 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

Content Highlights: gold smuggling tvm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Armaan Malik

മൂന്നാം 'ഭാര്യ'യുമായി അര്‍മാന്‍ വീട്ടിലെത്തി; നിയന്ത്രണം വിട്ട് ആദ്യ ഭാര്യമാര്‍

Feb 7, 2023

Most Commented