പ്രതീകാത്മക ചിത്രം | Photo: AFP
ചെന്നൈ: ബോട്ടില്‍ കടത്തുന്നതിനിടെ 20 കിലോ സ്വര്‍ണം കടലിലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. രാമേശ്വരം മണ്ഡപത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കടല്‍മാര്‍ഗം സ്വര്‍ണം കടത്തുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) അധികൃതര്‍ തീരസംരക്ഷണസേനയുടെ സഹകരണത്തോടെ തിരച്ചില്‍നടത്തുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്
തീരസംരക്ഷണസേനയുടെ ബോട്ട് കണ്ട കള്ളക്കടത്തുസംഘം സ്വര്‍ണം കടലിലെറിഞ്ഞതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 20 കിലോയോളമുള്ള സ്വര്‍ണക്കട്ടികളായിരുന്നു ഇവര്‍ കടത്താന്‍ശ്രമിച്ചതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി.
കടലില്‍നിന്ന് സ്വര്‍ണം കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. ഫെബ്രുവരിയിലും സമാനമായ സംഭവം ഈ മേഖലയില്‍ നടന്നിരുന്നു. അന്ന് കടലിലെറിഞ്ഞ 18 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു.
Content Highlights: gold smuggling through sea in rameswaram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..