കണ്ണൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് പിടിച്ചത് ഒരുകിലോ സ്വർണം


പെട്ടിക്കുള്ളിൽ ഇരുമ്പുപട്ടയുടെ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചസ്വർണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽനിന്ന് എയർപോർട്ട് പോലീസ് സ്വർണം പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ദുബായിൽനിന്ന്‌ ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് മേൽപ്പറമ്പ് സ്വദേശി എം.വി.ഹുസൈനി(42)ൽനിന്നാണ് 50 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടിച്ചത്. ഇയാളുടെ പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരുകിലോയിലധികം സ്വർണം.

പെട്ടിയുടെ അരികുവശത്തുള്ള ഇരുമ്പുപട്ടയുടെ രൂപത്തിലാണ് മെർക്കുറി പുരട്ടിയ സ്വർണം കണ്ടെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് സ്വദേശിയിൽനിന്ന് 44 ലക്ഷം രൂപയുടെ സ്വർണം എയർപോർട്ട് പോലീസ് പിടികൂടിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെത്തുടർന്ന് എയർപോർട്ട് ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെയും സ്വർണവും തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ സ്പെഷ്യൽ സ്ക്വാഡും എയർപോർട്ട് പോലീസും ചേർന്നാണ് വിമാനത്താവള പരിസരത്ത് പരിശോധന നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇത് നാലാംതവണയാണ് കസ്റ്റംസിനെ വെട്ടിച്ചുകടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടിക്കുന്നത്.

Content Highlights: gold smuggling through kannur mattannur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented