വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; വിദേശ കറന്‍സിയും പിടിച്ചു


പിടിച്ചെടുത്ത സ്വർണവും വിദേശകറൻസിയും. ഇൻസെറ്റിൽ പിടിയിലായ മുഹമ്മദ് അനീസ്, മുജീബ് റഹ്‌മാൻ, അബൂബക്കർ സിദ്ദിഖ്

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1396 ഗ്രാം സ്വര്‍ണവും വിദേശകറന്‍സിയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വാവാട് മുഹമ്മദ് അനീസ് (30), മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്‌മാന്‍ (33), മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (24) എന്നിവരെ കസ്റ്റഡിയിലെടുത്തു. മൂന്ന് കേസുകളിലായാണ് കസ്റ്റംസിന്റെ സ്വര്‍ണ, കറന്‍സി വേട്ട.

എയര്‍ അറേബ്യയുടെ ജി.9454 498 ഷാര്‍ജ -കോഴിക്കോട് വിമാനത്തിലാണ് മുഹമ്മദ് അനീസ് ഇവിടെയെത്തിയത്. സംശയംതോന്നിയ കസ്റ്റംസ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്തു. വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയില്‍ 899 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തു.



സ്പൈസ് ജെറ്റിന്റെ എസ്.ജി. 53 കോഴിക്കോട് -ദുബായ് വിമാനത്തില്‍ പോകാനാണ് മുജീബ് റഹ്‌മാന്‍ എത്തിയത്. 51,10,361 രൂപ മൂല്യംവരുന്ന സൗദി റിയാല്‍ ഒമാന്‍ റിയാല്‍, യു.എ.ഇ. ദിര്‍ഹം, ബഹ്*!*!*!ൈറന്‍ ദിനാര്‍, ഓസ്ട്രേലിയന്‍ ഡോളര്‍, കുവൈത്ത് ദിനാര്‍, പൗണ്ട് എന്നിവ ഇയാളില്‍നിന്ന് കണ്ടെടുത്തു.

ഇന്‍ഡിഗോ എയറിന്റെ ജിദ്ദ -കോഴിക്കോട് വിമാനത്തിലാണ് അബൂബക്കര്‍ സിദ്ദിഖ് എത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന വൈദ്യുത സ്റ്റീമറിന് തൂക്കക്കൂടുതല്‍ തോന്നി പരിശോധിക്കുകയായിരുന്നു. കംപ്രസ്സറിനുള്ളില്‍ ഉരുക്കിഒഴിച്ച നിലയില്‍ 497 ഗ്രാം സ്വര്‍ണം കണ്ടെടുത്തു.

എകദേശം 17,83,896 രൂപ വിലവരുന്ന സ്വര്‍ണവും 51,10,361 രൂപയുടെ വിദേശ കറന്‍സിയുമാണ് കസ്റ്റംസ് കണ്ടെടുത്തത്.

Content Highlights: gold smuggling seized in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented