എക്‌സറേയില്‍ തെളിഞ്ഞത് നാല് ക്യാപ്‌സ്യൂളുകള്‍; കരിപ്പൂരില്‍ സ്വര്‍ണവേട്ട, രണ്ടുപേര്‍ പിടിയില്‍


പിടികൂടിയ സ്വർണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.019 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ പാലക്കാട് പട്ടാമ്പി എളയൂര്‍ സ്വദേശി ഷഫീഖി(30)നെയും ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂര്‍ സ്വദേശി ഒ.കെ. മുഹമ്മദ് മന്‍സൂറിനെയും അറസ്റ്റ് ചെയ്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷഫീഖ്. ഇയാളെ പിടികൂടി നടത്തിയ എക്‌സറേ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 1022 ഗ്രാം സ്വര്‍ണസംയുക്തവും കരിപ്പൂരില്‍ പിടികൂടിയിരുന്നു. മലപ്പുറം പുത്തൂര്‍ സ്വദേശി സുള്‍ഫിക്കറി(32)ല്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്‍ഡിഗോ എയറിന്റെ 6ഇ 89 ദുബായ് -കോഴിക്കോട് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. നേരത്തെ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വര്‍ണസംയുക്തത്തില്‍ നിന്ന് 920.45 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. സ്വര്‍ണത്തിന് 47 ലക്ഷം രൂപ വിലവരും.

Content Highlights: gold smuggling seized in kairpur airport two arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented