കടത്തുസ്വര്‍ണം തട്ടിയതിന്റെ കമ്മിഷന്‍ കിട്ടിയില്ല; യുവാവിനെ ആക്രമിച്ച് കാറും പണവും കവര്‍ന്നു


അറസ്റ്റിലായ പ്രതികൾ

പരപ്പനങ്ങാടി: വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മിഷന്‍ കിട്ടിയില്ലെന്ന കാരണത്താല്‍ യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ നാലുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കൊങ്ങന്റെ പുരയ്ക്കല്‍ വീട്ടില്‍ മുജീബ് റഹ്‌മാന്‍ (39), ചെട്ടിപ്പടി അങ്ങാടി ബീച്ചില്‍ അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബീച്ചില്‍ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റനീസ് (35), ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരയ്ക്കല്‍ വീട്ടില്‍ ഷബീര്‍ (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

താനൂര്‍ സ്വദേശിയായ ഷെമീറിനെ ചാപ്പപ്പടി കടപ്പുറത്ത് വിളിച്ചുവരുത്തിയാണ് മര്‍ദിച്ച് കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും 15,000 രൂപയും കവര്‍ന്നത്. സൗദി അറേബ്യയില്‍നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയതിന്റെ കമ്മിഷനായി അഞ്ചുലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

പിടിയിലായവരുടെ മൊബൈല്‍ഫോണിലെ വാട്‌സ് ആപ്പ് ചാറ്റുകളും മൊഴികളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നാട്ടിലുള്ളതും വിദേശത്തേക്ക് കടന്നിട്ടുള്ളതുമായ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തിയ ഒട്ടുമ്മല്‍ ബീച്ച് സ്വദേശിക്ക് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു.

പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ. പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: gold smuggling related attack in parappanangadi four arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented