മണികണ്ഠൻ
തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനിലെത്തിയ യുവാവില്‍നിന്ന് നാല് ക്യാപ്സ്യൂളുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമിശ്രിതം പിടികൂടി. അരയില്‍ കെട്ടിയ ബെല്‍റ്റില്‍ ക്യാപ്സ്യൂളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു, 1.04 കിലോയുള്ള മിശ്രിതം. തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയില്‍വേ സംരക്ഷണസേനയാണ് ഇയാളെ പിടികൂടിയത്. മലപ്പുറം വേങ്ങാട് ഏറാടത്തൊടി വീട്ടില്‍ ഇ.ടി. മണികണ്ഠ(35)നാണ് അറസ്റ്റിലായത്. ഇതിന് 54 ലക്ഷം രൂപ വിലമതിക്കും.
സുഹൃത്ത് രതീഷ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചതാണ് സ്വര്ണമിശ്രിതമെന്ന് യുവാവ് പറഞ്ഞു. രേഖകളൊന്നും കൈയിലില്ലായിരുന്നു. തൃശ്ശൂര്‍ റെയില്‍വെ സംരക്ഷണസേനയിലെ സബ് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, എ.എസ്.ഐ. സിജോ സേവിയര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എം.ബി. ബിനു, കോണ്‍സ്റ്റബിള്‍മാരായ ജി. വിപിന്‍, എസ്.വി. ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് സേന കസ്റ്റംസ് സൂപ്രണ്ടിനെ വിവരമറിയിച്ചു.
കസ്റ്റംസ് സംഘം എത്തി നടത്തിയ പരിശോധനയിലാണ് 1.04 കിലോയുടെ സ്വര്‍ണമുണ്ടെന്ന് വ്യക്തമായത്. മണികണ്ഠനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
Content Highlights: gold smuggling man got arrested in thrissur railway station with gold capsules worth 54 lakhs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..