രണ്ടുപേര്‍ മിശ്രിതം ഒളിപ്പിച്ചത് മലദ്വാരത്തില്‍; നെടുമ്പാശ്ശേരിയില്‍ പിടികൂടിയത് രണ്ടുകിലോ സ്വര്‍ണം


Screengrab: Mathrubhumi News

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ജസീറ എയര്‍ലൈന്‍സ് വിമാനത്തില്‍ കുവൈത്തില്‍നിന്നെത്തിയ ചെര്‍പ്പുളശ്ശേരി സ്വദേശി ഷറഫുദീന്‍, ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായിയില്‍നിന്നെത്തിയ പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ, എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ ഷിഹാബുദീന്‍ എന്നിവരില്‍നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്. ഷറഫുദീനെ പിടികൂടിയത് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ്. കുഞ്ഞിപ്പയെയും ഷിഹാബുദീനെയും പിടികൂടിയത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും. ഷറഫുദീനും ഷിഹാബുദീനും അരക്കിലോ വീതവും കുഞ്ഞിപ്പ ഒരു കിലോയുമാണ് സ്വര്‍ണം കൊണ്ടുവന്നത്.

ഷറഫുദീനും കുഞ്ഞിപ്പയും സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഷിഹാബുദീന്‍ ആഭരണങ്ങളാണ് കടത്തിക്കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം വിമാനത്താവളത്തിലെത്തി രണ്ടുപേരെ സ്വര്‍ണവുമായി പിടികൂടിയത്. പിടിയിലായ മൂന്നു പേരും മുമ്പ് സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നും ആര്‍ക്കുവേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് എന്നും അന്വേഷിക്കുന്നുണ്ട്.

Content Highlights: gold smuggling in nedumbassery airport

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented