ഒറ്റനോട്ടത്തില്‍ ചെറിയൊരു ഉലക്ക, പക്ഷേ, ഉള്ളില്‍ തനി പൊന്ന്; കരിപ്പൂരിലെ പുതുവഴികള്‍


കരിപ്പൂരിൽ പിടികൂടിയ സ്വർണംകൊണ്ടുള്ള ചെറിയ ഉലക്ക

കരിപ്പൂര്‍: ഒറ്റനോട്ടത്തില്‍ ചെറിയൊരു ഉലക്കയെന്നു തോന്നും. എന്നാല്‍ അങ്ങനെ എഴുതിത്തള്ളേണ്ട. തനി പൊന്നാണ് ഉള്ളില്‍. സ്വര്‍ണക്കടത്തിന്റെ പുത്തന്‍ തന്ത്രമാണീ ഉലക്ക. കോഴിക്കോട് വിമാനത്താവളത്തിലാണ് 36.32 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ ഉലക്ക പിടികൂടിയത്.

മസാലപ്പൊടിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന മട്ടില്‍ എയര്‍കാര്‍ഗോ കോംപ്ലക്സ് വഴി കടത്താന്‍ ശ്രമിച്ചതായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി കബീര്‍ (31) ദുബായില്‍നിന്ന് കൊണ്ടുവന്ന ബാഗേജിലാണ് ഇതുണ്ടായിരുന്നത്. 713.5 ഗ്രാം സ്വര്‍ണം എയര്‍കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇതില്‍നിന്നു പിടികൂടി.



ബാഗേജില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ സ്വര്‍ണവും നിക്കലും സിങ്കും ചേര്‍ന്ന 888.350 ഗ്രാം ലോഹസംയുക്തം കൊണ്ട് നിര്‍മിച്ച ഉലക്ക കണ്ടെടുത്തു. ലോഹസംയുക്തം വേര്‍തിരിച്ചെടുത്തപ്പോഴാണ് വിപണിയില്‍ 36.32 ലക്ഷം വിലയുള്ള സ്വര്‍ണം ലഭിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയ് കെ. മാത്യു, സൂപ്രണ്ട് പി.വി. പ്രവീണ്‍, ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. രാജ് കുമാര്‍, പി.എച്ച്. നൗഷാദ്, ടാക്സ് അസിസ്റ്റന്റ് ജിയാസ്, ഹെഡ് ഹവില്‍ദാര്‍മാരായ പി. കമറുദീന്‍, എം.ജെ. സാബു, സി.പി. ശാന്തകുമാരി എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

ഇതേരീതിയില്‍ ലോഹസംയുക്തം കൊണ്ട് നിര്‍മിച്ച, കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന റോളറില്‍നിന്ന് 820.8 ഗ്രാം സ്വര്‍ണം എയര്‍കാര്‍ഗോ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പിടികൂടിയിരുന്നു.

Content Highlights: gold smuggling in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented