ശൗചാലയത്തില്‍നിന്ന് പുറത്തേക്ക് കടത്തുന്നത് ജീവനക്കാരി; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട


സജിത, അബ്ദുൾബഷീർ, അബ്ദുറഹിമാൻ, മുഹമ്മദ് ജാഫർ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.644 കിലോ സ്വര്‍ണം കസ്റ്റംസ് വിഭാഗവും കരിപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ ശുചീകരണ സൂപ്പര്‍വൈസര്‍ വാഴയൂര്‍ പേങ്ങാട് സ്വദേശിനി സജിത(46)യാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. കാസര്‍കോട് കളനാട് സ്വദേശി അബ്ദുള്‍ബഷീര്‍ (36), കാസര്‍കോട് അരമങ്ങാനം അബ്ദുറഹിമാന്‍ (30), കളനാട് മുഹമ്മദ് ജാഫര്‍ (26) എന്നിവരെ കരിപ്പൂര്‍ പോലീസും പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 1.25 കോടി വിലവരും.

യാത്രക്കാരന്‍ ശൗചാലയത്തില്‍ ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവളത്തിന് പുറത്തേക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തിലെ യു.ഡി.എസ്. കരാര്‍ കമ്പനിയിലെ ക്ലീനിങ് സൂപ്പര്‍വൈസര്‍ വാഴയൂര്‍ പേങ്ങാട് കെ. സജിത പിടിയിലാകുന്നത്. മുന്‍ധാരണ പ്രകാരമാണ് യാത്രക്കാരന്‍ ശൗചാലയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചത്. അടിവസ്ത്രത്തിനകത്ത് ഒളിച്ചുവെച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1.812 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതിന് 80,52,310 രൂപ വില വരും.

ദുബായില്‍നിന്നാണ് മുഹമ്മദ്ബഷീര്‍ കരിപ്പൂരെത്തിയത്. മലപ്പുറം എസ്.പി. എസ്. സുജിത്ത് ദാസിന് ലഭിച്ച സൂചന അനുസരിച്ച് കാത്തിരുന്ന കരിപ്പൂര്‍ പോലീസ് വിമാനത്താവളത്തിനു പുറത്ത് ഇയാളെ പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന സൈക്കിളിന്റെ ഫോര്‍ക്കിനകത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മെര്‍ക്കുറി പൂശി നിറംമാറ്റിയ ചെറിയ കഷണങ്ങളായാണ് ഒളിപ്പിച്ചിരുന്നത്. ഇയാളെ സ്വീക
രിക്കാനെത്തിയവരാണ് പിടിയിലായ അബ്ദുറഹിമാന്‍, മുഹമ്മദ് ജാഫര്‍ എന്നിവര്‍. പിടികൂടിയ സ്വര്‍ണത്തിന് 43,88,384 രൂപ വിലവരും.

Content Highlights: gold smuggling in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented