ദുബായില്‍നിന്ന് കയറുന്നവര്‍ ഒളിപ്പിക്കും, പിന്നെ ഊഴം ആഭ്യന്തര യാത്രക്കാരുടേത്; വന്‍ സ്വര്‍ണവേട്ട


പ്രതീകാത്മക ചിത്രം | ANI

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ബുധനാഴ്ച രാത്രി ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് 6.7 കിലോ സ്വര്‍ണം പിടിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. ആറുപേരെ ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

വിമാനത്തില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പൊതിഞ്ഞ് സീറ്റിനടിയില്‍ വെച്ചിരിക്കുകയായിരുന്നു. ദുബായില്‍നിന്ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വിമാനം ഡല്‍ഹിക്കാണ് പോകുന്നത്. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മൂന്നുപേരെയും കൊച്ചിയില്‍നിന്ന് ഡല്‍ഹിക്ക് പോകാനായി വിമാനത്തില്‍ കയറിയ മൂന്നുപേരെയുമാണ് ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആറ് പേരും മലപ്പുറം സ്വദേശികളാണ്.



ദുബായില്‍നിന്ന് സ്വര്‍ണവുമായി കയറുന്നവര്‍ വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിക്കും. കൊച്ചിയില്‍നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ ഈ സ്വര്‍ണം എടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിക്കും. കള്ളക്കടത്ത് സംഘങ്ങള്‍ പതിവായി നടത്താറുള്ള രീതിയാണിത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടിയിലധികം രൂപ വില വരും. പിടിയിലായവരില്‍ ചിലര്‍ മുന്‍പും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് സൂചന.

കരിപ്പൂരില്‍ പിടിച്ചത് 1.16 കോടി രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 715 ഗ്രാം സ്വര്‍ണ സംയുക്തവും 1633 ഗ്രാം സ്വര്‍ണവും എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസ് (26), മലപ്പുറം വേങ്ങൂര്‍ സ്വദേശി കുളങ്ങര അസ്‌കറലി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

എയര്‍ ഇന്ത്യയുടെ ദുബായ്-കോഴിക്കോട് വിമാനത്തിലാണ് മുഹമ്മദ് അനസ് കോഴിക്കോട്ടെത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) നല്‍കിയ രഹസ്യവിവരമനുസരിച്ച് കസ്റ്റംസ് ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 715 ഗ്രാം സ്വര്‍ണം ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇതിന് ഏകദേശം 33 ലക്ഷം രൂപ വിലവരും.

ഖത്തര്‍ എയര്‍ വിമാനത്തില്‍ ദോഹയില്‍നിന്നാണ് അസ്‌കറലി കരിപ്പൂരെത്തിയത്. എക്‌സ്‌റേ പരിശോധനയില്‍ സംശയംതോന്നിയ കസ്റ്റംസ് ഇയാളുടെ ബാഗേജ് തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതില്‍ രണ്ട് എമര്‍ജന്‍സി വിളക്കുകളുടെ ബാറ്ററികള്‍ക്കകത്ത് ഒളിപ്പിച്ചനിലയില്‍ 1633 ഗ്രാം സ്വര്‍ണം കണ്ടെടുത്തു പ്ലേറ്റുകളാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതിന് 83,44,630 രൂപ വില വരും.

Content Highlights: gold smuggling gold seized in nedumbassery airport and karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented