ആസൂത്രണവും ഒളിവില്‍ കഴിഞ്ഞതും കൊച്ചിയിലെ വീട്ടില്‍; അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്


ഇടുക്കി കാന്തല്ലൂരിലും അര്‍ജുന്‍ ആയങ്കിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍പ്പോയിരുന്ന ആയങ്കിയും കൂട്ടരും മൂന്നുദിവസത്തോളം കാന്തല്ലൂരിലെ വൂള്‍ഫ് ഹൗസ് മഡ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയത്. 

Screengrab: Mathrubhumi News

കൊച്ചി: കരിപ്പൂരില്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുമായി പോലീസിന്റെ തെളിവെടുപ്പ്. കൊച്ചി കാക്കനാട്ടെ വീട്ടിലെത്തിച്ചാണ് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയത്. കേസിലെ കൂട്ടുപ്രതിയായ പ്രണവിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.

സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിന് മുമ്പും അതിനുശേഷവും അര്‍ജുന്‍ ആയങ്കിയും കൂട്ടരും കാക്കനാട്ടെ വീട്ടില്‍ താമസിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇവിടെവെച്ചാണ് കവര്‍ച്ചാപദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തിന് ശേഷം ഏതാനുംദിവസം ഇതേ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞദിവസം ഇടുക്കി കാന്തല്ലൂരിലും അര്‍ജുന്‍ ആയങ്കിയുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍പ്പോയിരുന്ന ആയങ്കിയും കൂട്ടരും മൂന്നുദിവസത്തോളം കാന്തല്ലൂരിലെ റിസോർട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയാണ് പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയത്.

ഓഗസ്റ്റ് ഒന്‍പതിനാണ് കരിപ്പൂരില്‍വെച്ച് ഇവര്‍ കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ജിദ്ദയില്‍നിന്നും നിറമരുതൂര്‍ സ്വദേശി മഹേഷ് കൊണ്ടുവന്ന 974 ഗ്രാം സ്വര്‍ണമാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മഹേഷും ഇതിന് സഹായിച്ചു.

ഓഗസ്റ്റ് 27-ന് പുലര്‍ച്ചെ കണ്ണൂര്‍ പെരിങ്ങോമിനടുത്ത് അറവഞ്ചാലിലെ മലമുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആയങ്കിയെയും മറ്റു മൂന്നുപേരെയും പോലീസ് പിടികൂടി. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ്, കാന്തല്ലൂരില്‍ ഒറ്റപ്പെട്ടുകിടക്കുന്ന റിസോർട്ടില്‍ ഇവര്‍ രഹസ്യമായി താമസിച്ചത്.

2021 ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ച് യുവാക്കള്‍ വാഹനപകടത്തില്‍ മരിച്ച, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും അര്‍ജുന്‍ ആയങ്കി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നു.

Content Highlights: gold smuggling case police evidence taking with arjun ayanki in kochi kakkanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented