പ്രതീകാത്മക ചിത്രം | PTI
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ 10 പ്രതികൾക്ക് ജാമ്യം. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് പത്ത് പേർക്കും ജാമ്യം അനുവദിച്ചത്. എന്നാൽ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, കെ.ടി. ഷറഫുദ്ദീൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവർ ജാമ്യാപേക്ഷ നേരത്തെ പിൻവലിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം എൻ.ഐ.എ. കോടതിയെ അറിയിച്ചിരുന്നു. കേസിലെ മുഖ്യ പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്ത് നിന്ന് ആയുധങ്ങൾ കടത്തിയിട്ടുണ്ടെന്നും കേസിൽ യു.എ.ഇ, ടാൻസാനിയ എന്നിവിടങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എൻ.ഐ.എ. കോടതിയിൽ പറഞ്ഞിരുന്നു.
അതിനിടെ, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഒക്ടോബർ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായത്.
Content Highlights:gold smuggling case 10 accused gets bail in nia case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..