സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ പിരിച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു


ടി.ജെ. ശ്രീജിത്ത്

Photo: Jung Yeon-Je|AFP

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന്റെപേരില്‍ കസ്റ്റംസ് പിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍, ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെ തിരിച്ചെടുത്തു. സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നുപേരും കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായെങ്കിലും നിയമനം എവിടേക്കാണെന്നതില്‍ തീരുമാനമായിട്ടില്ല.

കസ്റ്റംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം. എന്നാല്‍, ഇവര്‍ക്കൊപ്പം പിരിച്ചുവിടപ്പെട്ട ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ തിരിച്ചെടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന് സഹായം നല്‍കുന്നത് രാഹുല്‍ പണ്ഡിറ്റാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരായി ജോലിചെയ്തിരുന്നവരാണ് മൂന്നുപേരും. ഡി.ആര്‍.ഐ. 2019 ഓഗസ്റ്റില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. സ്വര്‍ണക്കടത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. നടപടിക്കെതിരേ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ക്ക് ഇവര്‍ അപ്പീല്‍ നല്‍കി. അന്വേഷണത്തിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ചീഫ് കമ്മിഷണര്‍ ഉത്തരവിട്ടത്. പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നാലുപേര്‍ക്കും കനത്തതുക പിഴ ചുമത്തിയിരുന്നു. പിഴയുടെ 7.5 ശതമാനം കെട്ടിവെച്ചാണ് ഇവര്‍ അപ്പീല്‍ നല്‍കിയത്.

Content Highlights: gold smuggling allegation customs officers back to service

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented