മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്ന 42 ലക്ഷത്തിന്റെ തനിതങ്കം പിടിച്ചു,വാങ്ങാനെത്തിയ ആളും പിടിയില്‍


മണ്ണാർക്കാട് സ്വദേശി ദുബായിൽനിന്നു കടത്തിക്കൊണ്ടുവന്ന കാപ്‌സ്യൂൾ രൂപത്തിലുള്ള സ്വർണം

നെടുമ്പാശ്ശേരി: ദുബായില്‍നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനും ഇയാളില്‍നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ യുവാവും കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.

മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് സ്വര്‍ണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. 919 ഗ്രാം തൂക്കമുള്ള 42 ലക്ഷം രൂപയുടെ തനി തങ്കമാണ് പിടിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഫ്‌ലൈ ദുബായ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ബാഗേജ് പരിശോധനയ്ക്കു ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യാത്രക്കാരനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്ന നാല് കാപ്സ്യൂളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.

യാത്രക്കാരനില്‍നിന്നു സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയ ചാവക്കാട് സ്വദേശി അന്‍സാറും പിടിയിലായി. ഇയാളില്‍നിന്ന് 61,000 രൂപയും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന ആള്‍ക്ക് കൈമാറാനാണ് ഈ തുക കൊണ്ടുവന്നതെന്ന് അന്‍സാര്‍ കസ്റ്റംസിന് മൊഴി നല്‍കി. മലപ്പുറം സംഘത്തിനു വേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്.

Content Highlights: 42 lakh gold seized in Nedumbassery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented