പിടികൂടിയത് ഒരുകിലോ സ്വര്‍ണം; കാറില്‍ മലദ്വാരത്തില്‍നിന്ന് സ്വര്‍ണം പുറത്തെടുക്കാനുള്ള ഓയിലും


Screengrab: Mathrubhumi News

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫയാസിന്റെ പക്കല്‍ നിന്നാണ് 1.071 കിലോ സ്വര്‍ണം പിടിച്ചത്.

ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും 82,000 രൂപയും പിടിച്ചെടുത്തു. സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് പ്രതിഫലമായി ഫയാസിന് നല്‍കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഫയാസ് സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്തിക്കൊണ്ടുവന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചി ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തില്‍ പരിശോധനയ്‌ക്കെത്തിയത്. അന്താരാഷ്ട്ര ടെര്‍മിനലിനു പുറത്ത് ടോള്‍ ബൂത്തിലും കാര്‍ പാര്‍ക്കിങ് ഏരിയയിലും നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ അതുവഴി കടന്നുവന്ന ഓരോ വാഹനവും പരിശോധിച്ചു. ഫയാസും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ മലദ്വാരത്തില്‍നിന്നു സ്വര്‍ണം പുറത്തെടുക്കുന്നതിനായി ഉപയോഗിക്കുന്ന ഓയില്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് അറിയുന്നത്. പിടിയിലായ മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കസ്റ്റംസ് 25 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി അഹമ്മദ് ഷജീബിന്റെ പക്കല്‍നിന്നാണ് അരക്കിലോ സ്വര്‍ണം പിടിച്ചത്. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു.

Content Highlights: gold seized in nedumbassery airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented