കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി സ്വര്‍ണക്കടത്ത്; ഒളിപ്പിച്ചത് അരയില്‍ക്കെട്ടിയ ബെല്‍റ്റില്‍


കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കള്ളക്കടത്ത് സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പിടികൂടിയ സ്വർണം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍വഴി കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കള്ളക്കടത്ത് സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഒന്നരക്കിലോ തൂക്കംവരുന്ന സ്വര്‍ണക്കട്ടിയുമായി തമിഴ്‌നാട് മധുര സ്വദേശികളായ ശ്രീധരന്‍, മഹേന്ദ്രകുമാര്‍ എന്നിവര്‍ അറസ്റ്റിലായത്.

സ്വര്‍ണം അരയില്‍ക്കെട്ടിയ ബെല്‍റ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. വിമാനത്താവളംവഴി എത്തിക്കുന്ന സ്വര്‍ണമിശ്രിതം സ്വര്‍ണക്കട്ടികളാക്കി കോയമ്പത്തൂര്‍വഴി മധുരയിലേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുദിവസങ്ങളിലായി റെയില്‍വേസ്റ്റേഷന്‍ പരിസരം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

അസി.കമ്മിഷണര്‍ സിനോയ് കെ. മാത്യു, സൂപ്രണ്ടുമാരായ കെ.കെ. പ്രവീണ്‍കുമാര്‍, എം. പ്രകാശ്, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, മുഹമ്മദ് ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.

Content Highlights: gold seized in kozhikode railway station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented