ടൈഗര്‍ ബാം കുപ്പിയിലും കുക്കിങ്ങ് പാനിലും ഷാർപ്പനറിലും കടത്ത്; കരിപ്പൂരിൽ 769 ഗ്രാം സ്വർണം പിടിച്ചു


മുഹമ്മദ് ഷബീർ

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 769 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് ഷബീറി(28)നെ കസ്റ്റഡിയിലെടുത്തു.

സ്‌പൈസ്ജെറ്റ് എയറിന്റെ ദുബായ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരെത്തിയത്. സ്‌പൈസ് ജെറ്റ് വിമാനത്തിന് കരിപ്പൂരിൽ കുറഞ്ഞ സമയം മാത്രമുള്ളതിനാൽ ഇൻഡിഗോ എയർ വിമാനത്തിലെത്തിയ ഇയാളുടെ ചെക്ക് ഇൻ ബാഗേജിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.

സ്ത്രീകളുടെ ഹാൻഡ്ബാഗിൽ ഘടിപ്പിച്ച രണ്ട് പട്ടകൾ, 16 പെൻസിൽ ഷാർപ്പനറിനകത്ത് ഒളിപ്പിച്ച സ്വർണത്തകിടുകൾ, 10 ടൈഗർ ബാം കുപ്പികളുടെ മൂടിക്കടിയിൽ സൂക്ഷിച്ച സ്വർണം, കുക്കിങ് പാനിൽ ഒളിപ്പിച്ച സ്വർണം എന്നിവയാണ്‌ കണ്ടെടുത്തത്. മൊത്തം 774 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തു. 769 ഗ്രാം വേർതിരിച്ചെടുത്തു. 39,65,733 രൂപ വിലവരും.

Content Highlights: gold seized from karippur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented