കരിപ്പൂരില്‍ കൊണ്ടുവന്നത് 'സ്വര്‍ണത്തിന്റെ സൈക്കിള്‍', ലോഹഭാഗത്ത് ചേര്‍ത്തത് 1037 ഗ്രാം സ്വര്‍ണം


Screengrab: Mathrubhumi News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിളിന്റെ ലോഹഭാഗത്തിന്റെ രൂപത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷെരീഫിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാള്‍ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗങ്ങളില്‍നിന്ന് 1037 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

അല്‍ഐനില്‍നിന്നാണ് ഷെരീഫ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സൈക്കിളിന്റെ ഭാഗങ്ങള്‍ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്. ഇതിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായി പരിശോധിച്ചതോടെയാണ് സീറ്റുറപ്പിക്കുന്ന ലോഹഭാഗത്തുനിന്ന് സ്വര്‍ണവും കണ്ടെടുത്തത്. ഈ ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വര്‍ണമായിരുന്നുവെന്നും ഇത് കൂടാതെ സിങ്ക്, നിക്കല്‍, സില്‍വര്‍ തുടങ്ങിയവയും ഇതിലുണ്ടായിരുന്നതായും കസ്റ്റംസ് പറഞ്ഞു.



ഏകദേശം എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലതരത്തിലും സ്വര്‍ണക്കടത്ത് നടക്കാറുണ്ടെങ്കിലും, മറ്റുലോഹങ്ങള്‍ക്കൊപ്പം സ്വര്‍ണം കൂടി ചേര്‍ത്ത് കടത്തുന്നത് ആദ്യമാണെന്നും അടുത്തകാലത്തുനടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്നുമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.


Content Highlights: gold seized from cycle parts in karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented