Screengrab: Mathrubhumi News
മലപ്പുറം: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോയിലധികം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കൂടല്ലൂര്‍ സജീഷ്, പൊന്നാനി സ്വദേശി സുധീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 1.167 കിലോഗ്രാം സ്വര്‍ണമിശ്രിതം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. എന്നാല്‍ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റിലെ പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. സജീഷിനെ സ്വീകരിക്കാനെത്തിയ പൊന്നാനി സ്വദേശി സുധീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചതിന് പിന്നാലെ ഇത് എട്ടാംതവണയാണ് പോലീസ് സംഘം സ്വര്‍ണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞദിവസങ്ങളിലും കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയിരുന്നു.
Content Highlights: gold seized by police from karipur airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..